പാക് അധീന കാശ്മീരിൽ സർക്കാരിനെതിരെ പ്രക്ഷോഭം; തെരുവിലിറങ്ങി ജനങ്ങൾ, ഇന്റർനെറ്റ് വിച്ഛേദിച്ചു

പാക് അധീന കാശ്മീരിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം. സമീപകാലത്തുണ്ടായതിൽ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ് അവാമി ആക്ഷൻ കമ്മിറ്റി നടത്തുന്നത്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ സുരക്ഷാ സേനയെ വിന്യസിച്ചു. പാക് അധീന കാശ്മീരിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു
രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷൻ കമ്മിറ്റി ജനങ്ങളെ തെരുവിലിറക്കി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനിൽ താമസിക്കുന്ന കാശ്മീരി അഭയാർഥികൾക്കായി പാക് അധിനിവേശ കാശ്മീർ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു
സീറ്റ് റിസർവേഷൻ പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്ന് ഇവർ ആരോപിക്കുന്നു. സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്‌കാരങ്ങൾ നടപ്പാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.