പുടിന്‍റെ കാർ പൊട്ടിത്തെറിച്ചു; വധശ്രമമെന്ന് സംശയം

പുടിന്‍റെ കാർ പൊട്ടിത്തെറിച്ചു; വധശ്രമമെന്ന് സംശയം
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ കാർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. മാർച്ച് 29ന് എഫ് എസ് ബി സീക്രട്ട് സർവീസ് ഹെഡ് ക്വാർട്ടേഴ്സിനു സമീപമുള്ള വഴിയിലാണ് അപകടമുണ്ടായത്. കാറിൽ തീ പടരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടസമയത്ത് ആരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. എൻജിൻ ഭാഗത്ത് നിന്ന് തീ ഉള്ളിലേക്ക് പടരുന്നത് വീഡിയോയിൽ വ്യക്തമാണ്. https://x.com/BRICSinfo/status/1906066537368445191 സംഭവത്തിനു പിന്നിൽ വധശ്രമമാണോയെന്ന സംശയം ശക്തമാണ്. അപകടത്തിനു പിന്നാലെ മോസ്കോയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 77കാരനായ പുടിൻ സാധാരണയായി റഷ്യൻ നിർമിത കാറായ ലിമോസിൻസ് ആണ് ഉപയോഗിക്കാറുള്ളത്. പ്രിയപ്പെട്ടവർക്ക് സമ്മാനമായും ഇതേ കാർ നൽകാറുണ്ട്. ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നിനെ ഇത്തരമൊരു കാർ സമ്മാനിച്ചിരുന്നു. യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി അടുത്തിടെ പുടിൻ വൈകാതെ മരിക്കുമെന്ന് പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പുടിന്‍റെ കാറിന് തീ പിടിച്ചത്

Tags

Share this story