ഇറാൻ യുദ്ധത്തിൽ തങ്ങളുടെ ദീർഘദൂര കൃത്യതാ മിസൈലുകൾ 'മുഴുവനായും' അമേരിക്ക ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട്

മിസൈൽ

വാഷിംഗ്ടൺ: ഇറാനുമായുള്ള അഞ്ച് മാസം നീണ്ട യുദ്ധത്തിൽ തങ്ങളുടെ പക്കലുണ്ടായിരുന്ന ദീർഘദൂര കൃത്യതാ മിസൈലുകളുടെ (Long-range precision missiles) ശേഖരം അമേരിക്ക ഏതാണ്ട് പൂർണ്ണമായും ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട്. റോയിട്ടേഴ്സ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളാണ് രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.

പ്രധാന വിവരങ്ങൾ:

ആയുധശേഖരത്തിൽ വൻ ഇടിവ്: യു.എസ് കരസേനയുടെ ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന ATACMS (Army Tactical Missile Systems), പുതിയ തലമുറയിലെ PrSM (Precision Strike Missiles) എന്നിവയുടെ മുൻനിര ശേഖരമാണ് അമേരിക്കൻ സൈന്യത്തിന് വൻതോതിൽ നഷ്ടമായത്.

ടോമഹാക്ക് മിസൈലുകൾ: ലോകമെമ്പാടുമുള്ള തങ്ങളുടെ ശേഖരത്തിലുള്ള ടോമഹാക്ക് ക്ര്യൂസ് മിസൈലുകളുടെ (Tomahawk cruise missiles) പകുതിയോളം അമേരിക്ക ഇതിനകം ഉപയോഗിച്ചു കഴിഞ്ഞതായി കണക്കാക്കപ്പെടുന്നു.

മറ്റ് പ്രതിസധികൾ: റഷ്യ, ചൈന തുടങ്ങിയ വൻശക്തികളിൽ നിന്നുള്ള ഭാവി സുരക്ഷാ ഭീഷണികളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ഈ ആയുധ ക്ഷാമം ബാധിച്ചേക്കുമെന്ന ആശങ്ക സൈനിക വിദഗ്ധർ പങ്കുവെക്കുന്നു.

വൈറ്റ് ഹൗസിന്റെ പ്രതികരണം: എന്നാൽ റിപ്പോർട്ടുകളോട് പ്രതികരിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, രാജ്യത്ത് ആവശ്യത്തിലധികം ആയുധശേഖരം ഇനിയുമുണ്ടെന്നും പ്രതിരോധ നിർമ്മാണ കമ്പനികൾ റെക്കോർഡ് വേഗതയിലാണ് മിസൈലുകൾ ഉൽപ്പാദിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

Tags

Share this story