യുക്രൈനിൽ വ്യാപക ആക്രമണവുമായി റഷ്യ; ഭരണസിരാകേന്ദ്രത്തിന് നേർക്കും ആക്രമണം

യുക്രൈൻ ഭരണസിരാകേന്ദ്രത്തിന് നേരെ വ്യാപക ആക്രമണവുമായി റഷ്യ. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക ഭരണ മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യുക്രൈൻ സർക്കാർ കെട്ടിടത്തിന് മുകളിൽ നിന്ന് വൻ തോതിൽ പുകപടലങ്ങൾ ഉയർന്നതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു
പകരമായി റഷ്യൻ ഊർജനിലയങ്ങളെ കേന്ദ്രീകരിച്ച് യുക്രൈനും ആക്രമണം കടുപ്പിച്ചു. കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനെട്ട് പേർക്ക് പരുക്കേറ്റു. സർക്കാർ ആസ്ഥാനമടക്കം നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി.
800ലധികം ഡ്രോണുകളും 13 മിസൈലുകളും റഷ്യ പ്രയോഗിച്ചതായി യുക്രൈൻ പറയുന്നു. യുക്രൈനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഞായറാഴ്ച നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.