മുൻ സി.ഐ.എ മേധാവി യുകൈൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കെ റഷ്യൻ ഡ്രോൺ ആക്രമണം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കീവ്

കീവ്: ഉക്രെയ്ൻ-പോളണ്ട് അതിർത്തിയിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. മുൻ യു.എസ് സി.ഐ.എ (CIA) ഡയറക്ടർ ഡേവിഡ് പെട്രേയസ് (David Petraeus) സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്താണ് തൊട്ടടുത്തുള്ള പാസഞ്ചർ ട്രെയിന്റെ ലോക്കോമോട്ടീവിലേക്ക് റഷ്യൻ ഡ്രോൺ പതിച്ചത്.

​അതിർത്തി ഗ്രാമമായ യാഹോഡിൻ (Yahodyn) റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽറ്റ് എന്നിവരടക്കമുള്ള നയതന്ത്ര പ്രതിനിധികൾ സഞ്ചരിച്ച ട്രെയിൻ സ്റ്റേഷൻ വിട്ട് മിനിറ്റുകൾക്കകമാണ് ആക്രമണമുണ്ടായത്.

​ഡ്രോൺ വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉക്രെയ്ൻ റെയിൽവേ അധികൃതർ 15 മിനിറ്റ് മുമ്പ് തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നയതന്ത്ര പ്രതിനിധികളുടെ ട്രെയിൻ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഉക്രെയ്ൻ ആരോപിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

Tags

Share this story