റഷ്യൻ യാത്രാവിമാനം ചൈനീസ് അതിർത്തിയിൽ തകർന്നുവീണു; 49 പേർ മരിച്ചു

റഷ്യൻ യാത്രാവിമാനം ചൈനീസ് അതിർത്തിയിൽ തകർന്നുവീണു; 49 പേർ മരിച്ചു
കിഴക്കൻ ചൈനീസ് അതിർത്തിയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. കുട്ടികളടക്കം 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എഎൻ 24 യാത്രാവിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്റെ വിമാനമാണ് തകർന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ നഗരത്തിലേക്ക് എത്തുന്നതിനിടെ റഡാർ സ്‌ക്രീനുകളിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 5 കുട്ടികൾ ഉൾപ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags

Share this story