മുന്നിൽ നിന്ന് സെൽഫി, പിന്നാലെ മരണം; ഇറ്റാലിയൻ വിനോദ സഞ്ചാരിയെ കരടി ആക്രമിച്ച് കൊന്നു

മുന്നിൽ നിന്ന് സെൽഫി, പിന്നാലെ മരണം; ഇറ്റാലിയൻ വിനോദ സഞ്ചാരിയെ കരടി ആക്രമിച്ച് കൊന്നു
റുമാനിയയിൽ കരടിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. കരടിക്ക് മുന്നിൽ നിന്ന് സെൽഫി എടുത്തതിന് പിന്നാലെയാണ് കരടി ഇയാളെ ആക്രമിച്ചത്. ഇറ്റാലിയൻ വിനോദസഞ്ചാരിയായ ഒമർ ഫറാങ് സിന്നാണ്(49) മരിച്ചത്. റുമാനിയയിലെ ട്രാൻസ്ഫാഗരാസൻ റോഡിലൂടെ സഞ്ചരിച്ച ഒമർ കരടിക്ക് മുന്നിൽ നിന്ന് എടുത്ത ഫോട്ടോകളും വീഡിയോകളും തന്റെ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തിരുന്നു. പിന്നാലെ ഒമറിനെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട അന്വേഷണത്തിലാണ് ഒമറിന്റെ മൃതദേഹം കണ്ടെത്തിയത് ഒമർ മോട്ടോർ സൈക്കിളിൽ നിന്നിറങ്ങി കരടിക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിനിടെ കരടി ആക്രമിച്ചെന്നാണ് കരുതുന്നത്. മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു.

Tags

Share this story