പാക്കിസ്ഥാനിൽ നിന്ന് ഇറാഖിലേക്ക് പോയ ഷിയ തീർഥാടകരുടെ ബസ് മറിഞ്ഞു; 35 പേർ മരിച്ചു
Aug 21, 2024, 12:20 IST
പാക്കിസ്ഥാനിൽ നിന്ന് ഷിയ തീർഥാടകരുമായി ഇറാഖിലേക്ക് പോയ ബസ് മറിഞ്ഞ് 35 പേർ മരിച്ചു. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പാക്കിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത് അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 11 സ്ത്രീകളടക്കമാണ് 35 പേർ മരിച്ചത്. അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകായയിരുന്നു തീർഥാടകർ.
