ജർമനിയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

germany

ജർമനിയിലെ ഹാംബർഗിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഒന്നോ അതിലധികമോ അക്രമികളാണ് പള്ളിയിൽ വെടിയുതിർത്തത്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പോലീസ് അറിയിച്ചു

ആറ് പേർ കൊല്ലപ്പെട്ടെന്നാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങൾക്ക് പോലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങൾ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം സ്ഥലത്തേക്ക് പോകാൻ ശ്രമിക്കരുതെന്നും പോലീസ് നിർദേശം നൽകി
 

Share this story