യുഎസിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

michigan

അമേരിക്കയിലെ മിഷിഗൻ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് വെടിവെപ്പിൽ പരുക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 

ക്യാമ്പസിലെ രണ്ടിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. രണ്ടിടങ്ങളിലും വെടിയുതിർത്തത് ഒരാൾ തന്നെയാണ്. ബെർക്കി ഹാളിന് സമീപത്തുണ്ടായ വെടിവെപ്പിലാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. 

്അക്രമിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ചുവന്ന ഷൂസ് ധരിച്ച് ജീൻ ജാക്കറ്റ് ധരിച്ച ഉയരും കുറഞ്ഞ പുരുഷനാണ് വെടിയുതിർത്തതെന്നാണ് വിവരം.
 

Share this story