ഫിൻലാൻഡിലെ സ്‌കൂളിൽ വെടിവെപ്പ്, ഒരു മരണം; വെടിയുതിർത്തത് 12 വയസുകാരൻ

finlad

ഫിൻലാൻഡിൽ സ്‌കൂളിന് പുറത്ത് നടന്ന വെടിവെപ്പിൽ ഒരു കുട്ടി മരിച്ചു. 12 വയസുകാരനാണ് വെടിയുതിർത്തത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്

തലസ്ഥാനമായ ഹെൽസിങ്കി വാൻ റായിലെ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 800ലധികം വിദ്യാർഥികളും 90ഓളം അധ്യാപകരും ജീവനക്കാരുമാണ് സ്‌കൂളിലുള്ളത്. 

വെടിയേറ്റവർക്കും വെടിവെച്ച  കുട്ടിക്കും സമപ്രായമെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം തോക്കുമായി നടന്നുനീങ്ങിയ 12 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story