യുഎസിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Aug 30, 2026, 11:22 IST
വാഷിംഗ്ടൺ: അമേരിക്കയിൽ സൗത്ത് കരോളിനയിലെ കൊളംബിയയിലുള്ള പാർക്കിലുണ്ടായ ശക്തമായ വെടിവയ്പ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 29-കാരനായ ക്രിസ്റ്റഫർ ഡീലോങ് (Christopher DeLong) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം. തുടർന്ന് പാർക്കിന് സമീപത്തുണ്ടായിരുന്ന പ്രതിയുമായി പോലീസ് ഏറ്റുമുട്ടലിൽ ഏർപ്പെടുകയായിരുന്നു. പോലീസിന്റെ തിരിച്ചടിയിൽ പ്രതിയായ ആഡം ടൈലർ ഡൗഡി (33) കൊല്ലപ്പെട്ടു. നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
പരിക്കേറ്റ ഡേവിഡ് ഡൈമോക്ക് എന്ന ഉദ്യോഗസ്ഥൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
