സൈന്യത്തെ പിന്തുണച്ചെന്ന് ആരോപിച്ച് മാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറെ പരസ്യമായി വെടിവെച്ചു കൊന്നു
Nov 11, 2025, 12:10 IST
സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ച് മാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ യുവതിയെ കലാപകാരികൾ പരസ്യമായി വെടിവെച്ചു കൊന്നു. വടക്കൻ ടിംബക്ടു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന ടിക് ടോക്കറാണ് കൊല്ലപ്പെട്ടത്
സൈന്യത്തെ പിന്തുണച്ച് മറിയം സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. നഗരത്തിലെ മാർക്കറ്റിൽ നിന്ന് ഇവർ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാമ് കലാപകാരികൾ മറിയത്തെ തട്ടിക്കൊണ്ടുപോയത്
അടുത്ത ദിവസം മറിയത്തെ ടോങ്കയിലേക്ക് കൊണ്ടുവരികയും ഇൻഡിപെൻഡൻസ് സ്‌ക്വയറിൽ വെച്ച് പരസ്യമായി വെടിവെച്ചു കൊല്ലുകയുമായിരുന്നു.
