വൈകാതെ ഇന്ത്യ എന്നെ ഇഷ്ടപ്പെട്ട് തുടങ്ങും; ഗുണപരമായ വ്യാപാര കരാർ ഉടനുണ്ടാകുമെന്ന് ട്രംപ്

trump

ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ന്യായമായ ഒരു വ്യാപാരകരാറിൽ ഉടൻ തന്നെ അമേരിക്കയും ഇന്ത്യയും എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും, വൈകാതെ അവർ വീണ്ടും സ്നേഹിച്ചു തുടങ്ങും എന്ന് ട്രംപ് പ്രതികരിച്ചു ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരകരാറിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. സെൻസിറ്റീവായ നിരവധി വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ സ്വാഭാവികമായും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story