ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് വീണ് തീപിടിച്ചു; 45 പേർ മരിച്ചു

sa

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 45 പേർ മരിച്ചു. ബസിലുണ്ടായിരുന്നവരിൽ എട്ട് വയസ്സുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് വരികയായിരുന്നു ബസ്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള പ്രാർഥനക്കായി എത്തിയവരാണ് ബസിലുണ്ടായിരുന്നത്

പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ബസിനുള്ളിൽ തീപടരുകയും ചെയ്തു.
 

Share this story