ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ ദുരന്തം: 14 അനധികൃത ഖനിത്തൊഴിലാളികൾ മരിച്ച നിലയിൽ, നിരവധി പേർക്ക് പരിക്ക്
ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ 14 അനധികൃത ഖനിത്തൊഴിലാളികളെ (Illegal miners) മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജോഹന്നസ്ബർഗിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റസ്റ്റൻബർഗ് (Rustenburg) നഗരത്തിന് സമീപമുള്ള ഖനിയിലാണ് സംഭവം.
പൊലീസ് ചൊവ്വാഴ്ചയാണ് വിവരം പുറത്തുവിട്ടത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
ദക്ഷിണാഫ്രിക്കയിൽ വർഷങ്ങളായി വൻതോതിൽ അനധികൃത ഖനനം നടക്കുന്നുണ്ട്. വൻകിട കമ്പനികൾ ഖനനം അവസാനിപ്പിച്ച് ഉപേക്ഷിച്ചു പോകുന്ന ഇത്തരം ഖനികളിൽ കടന്നുകൂടിയാണ് അനധികൃത തൊഴിലാളികൾ സ്വർണ്ണവും മറ്റ് ധാതുക്കളും വേർതിരിച്ചെടുക്കുന്നത്. സുരക്ഷാ സംവിധാനങ്ങളില്ലാതെയും ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന ഇത്തരം ഖനികളിൽ അപകടങ്ങൾ പതിവാണ്.
