മെക്‌സിക്കോയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്നു; ഒമ്പത് പേർ മരിച്ചു, 54 പേർക്ക് പരുക്ക്

mexico

മെക്‌സിക്കോയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്നു കുട്ടിയടക്കം ഒമ്പത് പേർ മരിച്ചു. അപകടത്തിൽ 54 പേർക്ക് പരുക്കേറ്റു. പ്രസിഡന്റ് സ്ഥാനാർഥി ജോർജ് അൽവാരസ് മെയ്‌നസിന്റെ റാലിക്കിടെയാണ് അപകടം. ശക്തമായ കാറ്റിന് പിന്നാലെ സ്റ്റേജ് തകരുകയായിരുന്നു

സാൻ പെട്രോ ഗാർസ ഗാർസി നഗരത്തിലാണ് അപകടം. അതേസമയം ജോർജ് അൽവാരസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരിൽ ചിലരുടെ നില തൃപ്തികരമാണ്. മറ്റുള്ളവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്ന് ന്യൂവോ ലിയോൺ ഗവർണർ അറിയിച്ചു. 

അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. വലിയ വീഡിയോ സ്‌ക്രീൻ അടക്കം വേദിയിലേക്കും ആളുകളുടെ ഭാഗത്തേക്ക് വീഴുന്നതും അൽവാരസ് അടക്കം ഓടി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
 

Share this story