നിലപാട് തിരുത്തണം; ഇന്ത്യക്കും ചൈനക്കും ശക്തമായ മുന്നറിയിപ്പുമായി യു.എസ്: 100% താരിഫ് ഭീഷണി

Tha

വാഷിങ്‌ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ രൂക്ഷവിമർശനവുമായി യുണൈറ്റഡ് സ്റ്റേറ്റ്സ്. ഇന്ത്യയും ചൈനയും തങ്ങളുടെ നിലപാടുകൾ തിരുത്തണമെന്നും ("clean up your act") റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും യു.എസ് പ്രമുഖ നേതാക്കൾ മുന്നറിയിപ്പ് നൽകി.

​റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariff) ചുമത്താൻ യു.എസ് പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ ('Sanctioning Russia and Iran Act') പ്രതിനിധി സഭ (House of Representatives) പാസാക്കിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.

​"ഇന്ത്യയും ചൈനയും റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച് മറ്റ് മാർഗ്ഗങ്ങൾ തേടണം" എന്ന് ബില്ലിനെ പിന്തുണച്ച പ്രമുഖ നേതാക്കൾ വ്യക്തമാക്കി. റഷ്യൻ ഊർജ്ജ വരുമാനം തടയുന്നതിലൂടെ അവരുടെ സാമ്പത്തിക ശേഷി ദുർബലപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ യു.എസ് ലക്ഷ്യമിടുന്നത്.

Tags

Share this story