ഉക്രെയ്‌നിലും മിഡിൽ ഈസ്റ്റിലും സ്റ്റാർലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തണം; വർഷങ്ങളായി യു.എസ് എലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു
Updated: Oct 24, 2026, 20:08 IST
ഉക്രെയ്ൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ സ്റ്റാർലിങ്ക് (Starlink) സാറ്റലൈറ്റ് സേവനങ്ങൾ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ അമേരിക്കൻ ഭരണകൂടങ്ങൾ (ബൈഡൻ, ട്രംപ് ഭരണകൂടങ്ങൾ) എലോൺ മസ്കിന്റെ സ്പേസ്എക്സിനോട് (SpaceX) വർഷങ്ങളായി പലതവണ ആവശ്യപ്പെട്ടിരുന്നതായി മുൻ ഉന്നത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്.
വിദേശനശയങ്ങളിൽ സ്വകാര്യ സാറ്റലൈറ്റ് ശൃംഖലയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടപെടലുകൾ. ഉക്രെയ്‌നിലെ സൈനിക ആവശ്യങ്ങൾക്കും, ഇറാനിലെ സർക്കാറിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാനും സേവനം സജീവമാക്കാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ, യെമനിലെയും ലെബനനിലെയും ഹൂതി-ഹിസ്ബുള്ള വിഭാഗങ്ങളുടെ ആശയവിനിമയങ്ങൾ തടയാൻ സേവനം വിച്ഛേദിക്കാനും യു.എസ് ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
