സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു; വീഡിയോ

Fire

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് വിക്ഷേപിച്ച റോക്കറ്റ് ഷിപ്പ് - ദി സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി വിക്ഷേപണം പരാജയപ്പെട്ടു. സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി വിക്ഷേപണസ്ഥലത്ത് നിന്ന് ഉയര്‍ന്നതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു.

ഇലോണ്‍ മസ്‌കിന്റെ ടെക്സാസിലെ ബൊക്ക ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.  സൂപ്പര്‍ ഹെവി റോക്കറ്റിന്റെ 33 റാപ്റ്റര്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചു എന്നത് 
തന്നെ ഒരു നേട്ടമായാണ് വിലയിരുത്തുന്നത്. ബഹിരാകാശ ശൂന്യതയില്‍ പേടകങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയുന്ന സാങ്കേതികവിദ്യയെ സാധൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിക്ഷേപണം. ഭൂമിയില്‍ നിന്ന് 150 മൈല്‍ ഉയരത്തിലേക്ക് പോകേണ്ടതായിരുന്നു ഈ പേടകം എന്നാല്‍ ദൗത്യം ഒരു സ്‌ഫോടനത്തോടെ അവസാനിക്കുകയായിരുന്നു.


 

Share this story