റഷ്യയിൽ ശക്തമായ ഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ്

earth quake

റഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. കിഴക്കൻ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു ഭൂചലനം. 

കംചത്കയുടെ തലസ്ഥാനമായ പെട്രോപവ്‌ലോസ്‌കിൽ നിന്ന് 128 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനത്തിന് പിന്നാലെ ആറ് തുടർ ചലനങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രണ്ടടി ഉയരത്തിൽ സുനാമി തിരകൾ രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ജൂലൈയിൽ കംചത്കയിൽ 8.8 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
 

Tags

Share this story