തായ്‌വാനിൽ ശക്തമായ ഭൂചലനം: നാല് മരണം, കെട്ടിടങ്ങൾ തകർന്നുവീണു; സുനാമി മുന്നറിയിപ്പ്

taiwan

തായ്‌വാനിൽ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ തായ്‌പേയിയിലാണ് ഭൂചലനമുണ്ടായത്. അമ്പതിലേറെ പേർക്ക് പരുക്കേറ്റു

ഇരുപതിലേറെ കെട്ടിടങ്ങൾ തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

തായ്‌വാനിലും ജപ്പാന്റെ ദക്ഷിണ മേഖലയിലും ഫിലിപ്പൈൻസിലുമാണ് സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്റർ ഉയരത്തിൽ സുനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
 

Share this story