പാക്കിസ്ഥാനിൽ സൈനിക പോസ്റ്റിന് നേർക്ക് ചാവേറാക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

pak

പാക്കിസ്ഥാനിൽ സൈനിക പോസ്റ്റിന് നേർക്കുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്.

സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആറംഗ അക്രമിസംഘമാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് സൈന്യം അറിയിച്ചു. ഭീകരർ വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു

ഒന്നിലധികം ചാവേറാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. പാക് താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
 

Share this story