പാക്കിസ്ഥാനിലെ ക്വറ്റയിൽ ചാവേർ ബോംബാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Sep 3, 2025, 08:19 IST

പാക്കിസ്ഥാനിലെ ക്വറ്റയിൽ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ക്വറ്റയിലാണ് സംഭവം. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പരിപാടിക്കിടെയാണ് ചാവേർ സ്വയം പൊട്ടിത്തെറിച്ചത്. മുപ്പതിലേറെ പേർക്ക് പരുക്കേറ്റു.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണസമയത്ത് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. ബലൂചസ്ഥാൻ ആഭ്യന്തര വകുപ്പ് ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആക്രമണത്തിന് തൊട്ടുപിന്നാലെ തന്നെ പരുക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സംഭവസ്ഥലം സൈന്യം സീൽ ചെയ്തിട്ടുണ്ട്. തീവ്രവാദികളുടെ ഇത്തരം ചെയ്തികളെ ജനം പ്രതിരോധിക്കുമെന്ന് ബലൂചിസ്ഥാൻ മുഖ്യന്ത്രി സർഫറാസ് പറഞ്ഞു