സുരക്ഷാ ആശങ്ക: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടനിലെ പൊതുപരിപാടി റദ്ദാക്കി

വിജയ്

ലണ്ടൻ: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പൊതുപരിപാടി റദ്ദാക്കി. ലണ്ടനിലെ പ്രശസ്തമായ 'ദി ഷാർഡ്' (The Shard) കെട്ടിടത്തിന് സമീപമാണ് ആരാധകരെയും തമിഴ് വംശജരെയും കാണാൻ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ സുരക്ഷ മുന്നിൽനിർത്തി മെട്രോപൊളിറ്റൻ പോലീസ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

​മണിക്കൂറുകളോളം കാത്തുനിന്ന നൂറുകണക്കിന് ആരാധകരെയും അനുഭാവികളെയും പരിപാടി റദ്ദാക്കിയത് നിരാശരാക്കി. സംഘാടകർ ഉച്ചഭാഷിണിയിലൂടെ പൊതുജന സുരക്ഷയും പോലീസിന്റെ നിർദേശവും കണക്കിലെടുത്താണ് പരിപാടി ഉപേക്ഷിക്കുന്നതെന്ന് അറിയിച്ചു.

​തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യുകെയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയായിരുന്നു വിജയ്. സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. 

Tags

Share this story