മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

ഹോർമൂസ്

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ പുതിയ വ്യോമാക്രമണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനും കടലിൽ വിരുദ്ധ നീക്കങ്ങൾ നടത്താനും ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ തിരിച്ചടി നൽകിയത്.

​യു.എസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) നേതൃത്വത്തിൽ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ലാവൻ ദ്വീപ് തുടങ്ങി തന്ത്രപ്രധാനമായ തീരദേശ കേന്ദ്രങ്ങളിലെ സൈനിക ലക്ഷ്യങ്ങളിലാണ് ആക്രമണം നടന്നത്. സെപ്റ്റംബർ 1-ന് ഉച്ചയോടെയാണ് വ്യോമാക്രമണം ആരംഭിച്ചതെന്ന് അമേരിക്കൻ സേന സ്ഥിരീകരിച്ചു.

​കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിലനിന്നിരുന്ന താൽക്കാലിക ശാന്തതയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും സംഘർഷം അതിരൂക്ഷമാകുന്നത്. തങ്ങളുടെ സൈനിക താവളങ്ങൾക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്കയുടെ പുതിയ ആക്രമണങ്ങളിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ IRGC, ഇതിന് ശക്തമായ മറുപടി നൽകുമെന്ന് വ്യക്തമാക്കിയതോടെ മേഖലയിൽ വീണ്ടും യുദ്ധസാധ്യത ഏറിയിരിക്കുകയാണ്. 

Tags

Share this story