കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം
Fri, 17 Feb 2023

പാകിസ്ഥാൻ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. കെട്ടിടത്തിന്‍റെ നിയന്ത്രണം ആക്രമകാരികൾ ഏറ്റെടുത്തിരിക്കുകയാണെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. നിരവധി പേർക്കു വെടിയേറ്റിട്ടുണ്ട്. ദ്രുത കർമ്മ സേന സ്ഥലത്തെത്തി. പത്തോളം ആക്രമകാരികൾ കെട്ടിടത്തിന്‍റെ അകത്തുണ്ടെന്നാണു വിവരം. പ്രദേശത്തു വെടിവെയ്പ്പ് തുടരുകയാണ്. വൈകീട്ട് ഏഴേ കാലോടെയാണ് ആക്രമകാരികൾ പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ചുകയറിയത്.
വെടിവയ്പ്പിൽ പരുക്കേറ്റ ചിലരെ ജിന്നാ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്‍ററിലേക്കു മാറ്റിയിട്ടുണ്ട്. ഗ്രനേഡുകൾ ഉപയോഗിച്ചു ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ആക്രമകാരികൾ കെട്ടിടത്തിന്‍റെ അകത്തേക്കു കടന്നതെന്നാണു സൂചനകൾ. കൂടുതൽ പൊലീസിനേയും സൈന്യത്തേയും ഈ പ്രദേശത്തേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്