ടെക്‌സാസിലെ ഷോപ്പിംഗ് മാളിലെ വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി

texas

അമേരിക്കയിലെ ടെക്‌സാസിൽ മാളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റു. നേരത്തെ വെടിവെപ്പിൽ അക്രമി മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ വെടിയേറ്റ എട്ട് പേരും അക്രമിയും സഹിതം ഒമ്പത് പേർ കൊല്ലപ്പെട്ടതായി പിന്നീട് വിവരം വരികയായിരുന്നു

മാളിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. അലൻ നഗരത്തിലെ ഷോപ്പിംഗ് മാളിൽ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് വെടിവെപ്പുണ്ടായത്.
 

Share this story