ഇസ്രായേലിന്മേലുള്ള ആക്രമണം അവസാനിപ്പിച്ചു; ലെബനനെ തൊട്ടാൽ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാൻ

israyel

ടെഹ്റാൻ: ഇസ്രായേലിന് നേരെ നടത്തിവന്ന സൈനിക ആക്രമണങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുന്നതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. എന്നാൽ, ലെബനന് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.

​ഇസ്രായേലിന് തങ്ങൾ നൽകിയ മറുപടി കൃത്യവും ശക്തവുമായിരുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ സൈനിക നടപടികൾ നിർത്തിവെക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ തെക്കൻ ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രായേൽ വീണ്ടും അധിനിവേശവും ആക്രമണവും തുടർന്നാൽ മുൻപത്തേക്കാൾ മാരകവും തകർപ്പനുമായ പ്രത്യാഘാതങ്ങൾ ഇസ്രായേൽ നേരിടേണ്ടി വരുമെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ (Khatam al-Anbiya) സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

​കഴിഞ്ഞ ദിവസങ്ങളിൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുപക്ഷവും വെടിവെപ്പ് ഉടനടി നിർത്തണമെന്ന് അന്താരാഷ്ട്ര സമൂഹവും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags

Share this story