പോൺ താരത്തിന് പണം നൽകിയെന്ന കേസ്; ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി

trump

തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. പോൺ സ്റ്റാറുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ പണം നൽകിയെന്നാണ് ആരോപണം. 2016ലെ തെരഞ്ഞെടുപ്പ് കാലത്താണ് നടിക്ക് പണം നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 13,00,00 ഡോളർ നൽകിയെന്നാണ് കേസ്

അതേസമയം കുറ്റം നിഷേധിച്ച ട്രംപ് കേസിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചു. രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ ആരോപണം. പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് പണം നൽകിയെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം കൈമാറിയതെന്നും ഇതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് കേസ്.
 

Share this story