ഔദ്യോഗിക രേഖകൾ പരസ്യമാക്കിയെന്ന കേസ്; ഇമ്രാൻ ഖാന് പത്ത് വർഷം തടവുശിക്ഷ

imran

അധികാരത്തിലിരിക്കുമ്പോൾ ഔദ്യോഗിക രേഖകൾ പരസ്യമാക്കിയതിന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവുശിക്ഷ. അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവുശിക്ഷ ലഭിച്ചത്. മുൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്

2022 മാർച്ചിൽ വാഷിംഗ്ടണിലെ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൽ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നാണ് കേസ്. കേസിൽ ഇമ്രാനും ഖുറേഷിയും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിധിക്കെതിരെ ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
 

Share this story