കിരീടധാരണ ചടങ്ങുകൾ പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്

charles

ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ് ചടങ്ങ് നടന്നത്. വിവിധ രാഷ്ട്ര തലവൻമാരും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു

ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പങ്കെടുത്തു. വെസ്റ്റ് മിനിസ്റ്റർ ആബിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമായിരുന്നു പ്രവേശനം. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം നിലനിന്നതിനാലാണ് ചാൾസിന്റെ കിരീടധാരണം വൈകിയത്.
 

Share this story