ധനാനുമതി ബിൽ 11ാം തവണയും പരാജയപ്പെട്ടു; അമേരിക്കയിൽ അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക്

white house

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരുന്നു. അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതവും പ്രതിസന്ധിയിലാകുകയാണ്. സെനറ്റിൽ ഇന്നലെ അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. തുടർച്ചയായ പതിനൊന്നാം തവണയാണ് ബിൽ പരാജയപ്പെടുന്നത്

ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 20 മില്യൺ ജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ അനിവാര്യമാണെന്ന് ഡെമോക്രാറ്റ് പാർട്ടി പറയുന്നു. ധനാനുമതി ബില്ലിൽ ഇത് ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് റിപബ്ലിക്കൻ പാർട്ടിയുടെ നിലപാട്

ധനാനുമതി ബിൽ പാസാകാതെ വന്നതോടെ വിവിധ മേഖലകൾ സ്തംഭിച്ച നിലയിലാണ്. സർക്കാർ സേവനങ്ങൾ നിലയ്ക്കുന്നത് സാധാരണക്കാരെയും ബാധിക്കുന്നുണ്ട്. റിപബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താൻ സാധിക്കാതെ വന്നതോടെയാണ് ധനാനുമതി ബിൽ തുടർച്ചയായി പരാജയപ്പെടുന്നത്. ്‌
 

Tags

Share this story