ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അടിയന്തരമായി നിലത്തിറക്കി

ബ്രിട്ടൻ സന്ദർശനം കഴിഞ്ഞ് വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്‌സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറിനെ തുടർന്ന് പ്രദേശിക എയർഫീൽഡിൽ ഇറക്കിയത്.
തുടർന്ന് മറ്റൊരു ഹെലികോപ്റ്ററിൽ ട്രംപും ഭാര്യ മെലാനിയയും വിമാനത്താവളത്തിലെത്തി. ഹൈഡ്രോളിക് സംവിധാനത്തിലെ ചില പ്രശ്നങ്ങളെ തുടർന്ന് സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് പൈലറ്റുമാർ സമീപത്തുള്ള ഒരു പ്രദേശിക എയർഫീൽഡിൽ ഹെലികോപ്റ്റർ ഇറക്കുകയായിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലിവിറ്റ് അറിയിച്ചു
പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടർന്നു. സംഭവത്തെ തുടർന്ന് സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ഇരുപതു മിനുട്ട് വൈകിയാണ് ട്രംപും ഭാര്യയും എത്തിയത്. തുടർന്ന് ഇവർ എയർഫോഴ്‌സ് വൺ വിമാനത്തിൽ യുഎസിലേക്ക് മടങ്ങി.