പുതിയ നിബന്ധന; ഹോർമുസിൽ ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണന നൽകി കടത്തിവിടുമെന്ന് ഇറാൻ

Hormuz

ഹോർമുസ് കടലിടുക്കിൽ ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണനകളോടെ കടത്തിവിടുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം.

കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിൽ യു.എസ്. തുടർച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹോർമുസിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ അമേരിക്ക തള്ളി

Tags

Share this story