പാക്-അഫ്ഗാൻ സംഘർഷമൊക്കെ എനിക്ക് നിസാരം; എളുപ്പത്തിൽ പരിഹരിക്കാനാകും: ട്രംപ്

trump

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തനിക്ക് നിഷ്പ്രയാസം പരിഹരിക്കാനാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നിരവധി ലോകയുദ്ധങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ്ഹൗസിൽ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി സംസാരിക്കുകയായിരുന്നു ട്രംപ്

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം നടക്കുന്നതായി മനസ്സിലാക്കുന്നു. അത് ഞാൻ പരിഹരിക്കണം എന്നുണ്ടെങ്കിൽ വളരെ നിസാരമാണ്. യുദ്ധങ്ങൾ പരിഹരിക്കുന്നത് എനിക്കിഷ്ടമാണ്. ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ ഞാൻ ഇഷ്ടപ്പെടുന്നു. ലക്ഷക്കണക്കിന് ജീവൻ ഞാൻ രക്ഷിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു

നൊബേൽ സമ്മാനത്തിനായുള്ള തന്റെ ആഗ്രഹം ട്രംപ് ഒന്നുകൂടി ആവർത്തിച്ചു. ഞാൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. ഓരോ തവണയും ഞാൻ അത് ചെയ്യുമ്പോൾ അടുത്തത് കൂടി പരിഹരിച്ചാൽ നിങ്ങൾക്ക് നൊബേൽ കിട്ടുമെന്ന് അവർ പറയും. എനിക്ക് പക്ഷേ നൊബേൽ ലഭിച്ചില്ല. എനിക്കതിലൊന്നും താത്പര്യമില്ല. ജീവൻ രക്ഷിക്കുന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധയെന്നും ട്രംപ് പറഞ്ഞു.
 

Tags

Share this story