റഷ്യയുടെ കൊവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
Sun, 5 Mar 2023

റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 വികസിപ്പിച്ചവരിൽ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആന്ദ്രെ ബോടിക്കോവ് എന്ന 47 വയസ്സുകാരനായ ശാസ്ത്രജ്ഞനാണ് കൊല്ലപ്പെട്ടത്. ബെൽറ്റ് കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. സ്വന്തം അപ്പാർട്ട്‌മെന്റിലാണ് ബോടിക്കോവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്
ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്‌സിൽ ഗവേഷകനായിരുന്നു ബോടിക്കോവ്. ഇദ്ദേഹം അടക്കമുള്ള 18 ഗവേഷകരാണ് സ്പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 29കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.