പാമ്പിന്റെ തലയറുത്തു; ഇറാന്റെ സൈനിക ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം

irgc

ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്ക. ഞായറാഴ്ച നടന്ന ആക്രമണത്തിലാണ് ഐആർജിസിയുടെ ആസ്ഥാനം തകർത്തതായി അമേരിക്ക അവകാശപ്പെട്ടത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണെന്നും ഐആർജിസിക്ക് ഇനി ആസ്ഥാനമില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു

കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് ആയിരത്തിലധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ അമേരിക്ക നടത്തിയൊരു വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തി അമേരിക്കയാണ്. ഐആർജിസിക്ക് ഇനി ആസ്ഥാനമില്ലെന്നാണ് പ്രസ്താവനയിലൂടെ യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്

ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ യുഎസ് സേന ധീരമായ നടപടി സ്വീകരിക്കുന്നതായും ആക്രമണങ്ങൾ തുടരുകയാമെന്നും യുഎസ് സൈന്യം പറഞ്ഞു. ഇറാനെതിരെ നടത്തുന്ന ഓപറേഷനിൽ 24 മണിക്കൂറിനിടെ ഉപയോഗിച്ച യുദ്ധ വിമാനങ്ങളുടെയും ആയുധങ്ങളുടെയും വിവരങ്ങളും യുഎസ് സൈന്യം പങ്കുവെച്ചിട്ടുണ്ട്.
 

Tags

Share this story