യുദ്ധം അവസാനിച്ചു; ഒന്നും ബാക്കിയില്ലാത്ത ഗാസയിലേക്ക് തിരികെയെത്തി ജനം, പ്രിയപ്പെട്ടവർക്കായി തെരച്ചിൽ

gaza

ഗാസ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാർ ഒപ്പിച്ചു. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിൻമാറിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഹമാസിന്റെ തടവിലുണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെ എത്തി. 20 പേരെയാണ് ഇന്നലെ ഹമാസ് കൈമാറിയത്. 

ഇസ്രായേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റവും തുടരുകയാണ്. വർഷങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ ഗാസ നഗരം വെറും കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രമായി മാറിക്കഴിഞ്ഞിരുന്നു. ഒന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് ഗാസയിലെ ജനത മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. 

തിരിച്ചെത്തിയവർക്ക് തങ്ങാനായി ടെന്റുകൾ പോലും ഇല്ലാത്ത സ്ഥിതിയാണ്. 11,200 പേരാണ് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാതെ ഗാസയുടെ മണ്ണിൽ നിന്നും അപ്രത്യക്ഷരായത്. ഇവരെ തെരയാൻ കൂടിയാണ് തകർന്ന നഗരത്തിലേക്ക് ജനങ്ങൾ യുദ്ധം അവസാനിച്ചതോടെ തിരികെ എത്തിയത്. കഴിഞ്ഞ ദിവസം നടന്ന തെരച്ചിലിൽ 135 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു


 

Tags

Share this story