ലോകത്താദ്യമായി മനുഷ്യനിൽ ഷമൊൻഡ വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ആദ്യ മരണം

ഷമൊൻഡ വൈറസ്

പാരീസ്: ലോകത്ത ആദ്യമായി മനുഷ്യരിൽ ഷമൊൻഡ (Shamonda) വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രാൻസിലാണ് വൈറസ് ബാധയെ തുടർന്ന് ഒരാൾ മരണപ്പെട്ടത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ (Immunocompromised) വ്യക്തിയാണ് വൈറസ് ബാധയെ തുടർന്ന് ഒക്ടോബർ ആദ്യം മരണപ്പെട്ടതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

​ഇതുവരെ കന്നുകാലികളിലും മറ്റു മൃഗങ്ങളിലും മാത്രം കണ്ടുവന്നിരുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. കൊതുകുകൾ അല്ലെങ്കിൽ ചെള്ളുകൾ (Biting midges) വഴിയാണ് മൃഗങ്ങളിൽ ഈ വൈറസ് പടരുന്നത്.

​ഫ്രാൻസിന്റെ കിഴക്കൻ മേഖലയിൽ കന്നുകാലികളിൽ വൈറസ് പടർന്നുപിടിച്ച സമയത്താണ് രോഗിക്കും രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇത് ഒരു അപൂർവ്വ സംഭവമാണെന്നും പൊതുജനാരോഗ്യത്തിന് നിലവിൽ തടസ്സങ്ങളോ ഭീഷണിയോ ഇല്ലെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയവും കാർഷിക മന്ത്രാലയവും അറിയിച്ചു. റൂമൻ മേളകളിലും ഫാമുകളിലും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags

Share this story