പലസ്തീൻ എന്ന രാജ്യം ഇനിയുണ്ടാകില്ല; രാഷ്ട്രപദവി അംഗീകരിച്ച ലോക രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി നെതന്യാഹു

netanyahu

പലസ്തീന് രാഷ്ട്രപദവി നൽകിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു

വെസ്റ്റ് ബാങ്കിൽ കുടിയേറ്റം തുടരാനാണ് ഇസ്രായേലിന്റെ തീരുമാനം. നിങ്ങൾ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നൽകുകയാണ്. ജോർദാൻ നദിയുടെ പടിഞ്ഞാറ് ബാഗത്ത് പലസ്തീൻ എന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകരരാഷ്ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന് ഉടൻ മറുപടി നൽകുമെന്നും നെതന്യാഹു പറഞ്ഞു

പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് നിരവധി രാഷ്ടങ്ങൾ ഇന്നലെ രംഗത്തുവന്നിരുന്നു. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനവുമുണ്ടാകും.
 

Tags

Share this story