പ്രക്ഷോഭത്തിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം; അന്ത്യശാസനവുമായി ഇറാൻ

iran

ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം നൽകി ഇറാൻ സർക്കാർ. കീഴടങ്ങിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി. അട്ടിമറി ശ്രമമായിട്ടാണ് പ്രക്ഷോഭത്തെ ഇറാൻ വിലയിരുത്തുന്നത്. 

പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ 72 മണിക്കൂറിനകം കീഴടങ്ങണം. അല്ലെങ്കിൽ നിയമത്തിന്റെ പൂർണശക്തി നേരിടേണ്ടി വരുമെന്ന് ഇറാൻ ദേശീയ പോലീസ് മേധാവി അഹമ്മദ് റെസ് റാദൻ പറഞ്ഞു. സമീപകാലത്ത് ഇറാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജനകീയ പ്രക്ഷോഭം. 

ഇന്റർനെറ്റ് നിരോധനം രാജ്യവ്യാപകമായി തുടരുന്നതിനാൽ പ്രക്ഷോഭത്തിന്റെ വ്യാപ്തിയെ കുറിച്ച് ഇപ്പോഴും പുറംലോകത്ത് എത്തിയിട്ടില്ല. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി അയ്യായിരത്തോളം പേരെയെങ്കിലും ഇറാൻ ഭരണകൂടം കൂട്ടക്കൊല ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്.
 

Tags

Share this story