അമേരിക്കയിൽ ഇന്ത്യൻ വംശജരായ മൂന്ന് പേർ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ
Jun 24, 2020, 10:56 IST
![അമേരിക്കയിൽ ഇന്ത്യൻ വംശജരായ മൂന്ന് പേർ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ](https://metrojournalonline.com/static/c1e/client/89527/migrated/9ad880132bc489a37d90cfa60887f83d.jpg)
അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഇന്ത്യക്കാർ വീട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ. ഭരത് പട്ടേൽ(62), മരുമകൾ നിഷ പട്ടേൽ(33), നിഷയുടെ എട്ട് വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്.
ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രൻസിക്കിലെ പുതുതായി വാങ്ങിയ വീട്ടിലെ നീന്തൽകുളത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടാഴ്ച മുമ്പാണ് ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്.