തോഷഖാന കേസ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവുശിക്ഷ

imran

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയെയും തോഷഖാന കേസിൽ 14 വർഷം തടവുശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് ഖാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 മില്യൺ പാക്കിസ്ഥാനി രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 

ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാന് ഇന്നലെ 10 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോഷഖാന കേസിൽ ഇമ്രാനെയും ഭാര്യയെയും 14 വർഷം തടവിന് ശിക്ഷിച്ചത്.
 

Share this story