ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്റ്റ്

ഈജിപ്തിലെ ഗീസ ഗവർണറേറ്റിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കെയ്‌റോയ്ക്ക് തെക്ക് ഭാഗത്തുള്ള അൽ-അയ്യാത്ത് (Al-Ayyat) പ്രദേശത്താണ് അപകടമുണ്ടായത്.

​ഗീസയിൽ നിന്ന് ഫയൂമിലേക്ക് പോവുകയായിരുന്ന ട്രെയിൻ, കെയ്‌റോയിൽ നിന്ന് അസ്വാനിലേക്ക് വരികയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ നിരവധി ബോഗികൾ പാളം തെറ്റി.

​അപകടത്തെ തുടർന്ന് ഡസൻ കണക്കിന് ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. 

Tags

Share this story