ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 26 പേർ മരിച്ചു, 85 പേർക്ക് പരുക്ക്

train

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26 പേർ മരിച്ചു. 85 പേർക്ക് പരുക്കേറ്റു. ഏഥൻസിൽ നിന്നും തെസലോൻസ്‌കിയിലേക്ക് പോകുന്ന യാത്രാ വണ്ടിയും ലാരിസയിലേക്ക് പോകുകയായിരുന്ന ചരക്കുവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടികളുടെ ആഘാതത്തിൽ നാല് ബോഗികൾ പാളം തെറ്റി. 

രണ്ട് ബോഗികൾ തീ കത്തി നശിച്ചു. 250 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനമാണ് സംഭവിച്ചതെന്നാണ് ആദ്യം കരുതിയെന്ന് രക്ഷപ്പെട്ട യാത്രക്കാർ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. 350ഓളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.
 

Share this story