താരിഫ് യുദ്ധം തുടരുന്നതിനിടെ ട്രംപ്-ജിൻപിംഗ് കൂടിക്കാഴ്ച ഇന്ന് ബുസാനിൽ
താരിഫ് പോര് തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻര് ഷീ ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. വീണ്ടും അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ട്രംപ് ചൈനീസ് പ്രസിഡന്റിനെ കാണുന്നത്
യുഎസ്-ചൈന വ്യാപാര കരാറിൽ അന്തിമ ധാരണയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എപെക് ഉച്ചകോടിക്ക് തൊട്ടുമുമ്പ് അമേരിക്കയിൽ നിന്ന് ചൈന സോയബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് മഞ്ഞുരുകലിന്റെ സൂചനയെന്നാണ് കരുതുന്നത്.
ടിക് ടോകിന്റെ കാര്യത്തിലും അമേരിക്കയും ചൈനയും കരാറിലൊപ്പിടുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണത്തിലടക്കം അയവ് വരുത്താൻ ചൈനയും ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ അയവ് വരുത്താൻ അമേരിക്കയും തയ്യാറാകുമോയെന്നത് കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാകും
