മരുന്നുകൾക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് തിരിച്ചടി

trump

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടോബർ 1 മുതൽ 100 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് തിരിച്ചടിയാണ്

മരുന്ന് കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാന്റ് അമേരിക്കയിൽ സ്ഥാപിക്കുന്നില്ലെങ്കിൽ 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് നേടിയ എല്ലാ ഫാർസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും ഞങ്ങൾ 100 ശതമാനം തീരുവ ചുമത്തും എന്നാണ് ട്രംപിന്റെ വാക്കുകൾ. ഏതെങ്കിലും കമ്പനി ഇതിനോടകം അവരുടെ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവരെ തീരുവയിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് പറഞ്ഞു

മരുന്നുകൾക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ കിച്ചൻ കാബിനറ്റുകൾ, ബാത്ത്‌റൂം വാനിറ്റികൾ എന്നിവക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ചു. അപ്‌ഹോൾസ്റ്ററി ഫർണിച്ചറുകൾക്ക് 30 ശതമാനവും ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തി.
 

Tags

Share this story