വൈറ്റ് ഹൗസിൽ സി.എൻ.എന്നിനും പൊളിറ്റിക്കോയ്ക്കും വിലക്ക് ഏർപ്പെടുത്തി ട്രംപ്; മാധ്യമപ്രവർത്തകരെ തിരിച്ചയച്ചു
വാഷിംഗ്ടൺ: സി.എൻ.എൻ (CNN), എം.എസ് നൗ (MS NOW), പൊളിറ്റിക്കോ (Politico) എന്നീ മുൻനിര മാധ്യമസ്ഥാപനങ്ങളുടെ മാധ്യമപ്രവർത്തകർക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രവേശന വിലക്കേർപ്പെടുത്തി. തുടർന്ന് ശനിയാഴ്ച വൈറ്റ് ഹൗസിലെത്തിയ റിപ്പോർട്ടർമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും പ്രസ് പാസുകൾ കണ്ടുകെട്ടുകയും ചെയ്തു.
തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ ("Fake News") നൽകുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്. കൂടുതൽ മാധ്യമങ്ങൾക്ക് എതിരെ ഭാവിയിൽ ഇത്തരം നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധവും പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് മാധ്യമസ്ഥാപനങ്ങൾ പ്രതികരിച്ചു. ഈ വിലക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മാധ്യമങ്ങളുടെ തീരുമാനം.
