മൊജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന് ട്രംപ്; വിവരം നൽകിയത് സിഐഎ
ഇറാനിലെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി സ്വവർഗാനുരാഗിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിഐഎ ഇതുസംബന്ധിച്ച വിവരം തനിക്ക് നൽകിയെന്ന് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തെളിവൊന്നും നൽകാതെയുള്ള ട്രംപിന്റെ പ്രസ്താവന.
കർക്കശമായ നിയമങ്ങളുള്ള ഇറാനിൽ പുതിയ പരമോന്നത നേതാവിന് ഇത് വലിയ തിരിച്ചടിയാകും. അന്തരിച്ച ആയത്തുല്ല അലി ഖമനയിക്കും തന്റെ മകന്റെ ഈ സ്വഭാവത്തിൽ ആശങ്കയുണ്ടായിരുന്നു. ഇതാണ് മൊജ്തബയുടെ നേതൃത്വത്തെ കുറിച്ച് അദ്ദേഹം സംശയിക്കാൻ കാരണമായതെന്നും ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു
ഇറാനിലെ ഇസ്ലാമിക നിയമപ്രാകരം സ്വവർഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഫെബ്രുവരി 28നാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. പിന്നാലെയാണ് മകൻ മൊജ്തബ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
